ആം ആദ്‌മി സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭായോഗം ഇന്ന്

തിങ്കള്‍, 16 ഫെബ്രുവരി 2015 (08:07 IST)
ഡല്‍ഹിയിലെ ആം ആദ്‌മി സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭായോഗം ഇന്ന്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ചേരുന്ന മന്ത്രിസഭായോഗത്തില്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളായിരിക്കും പ്രധാനമായും നടക്കുക.
 
വൈദ്യുതി, കുടിവെള്ള നിരക്കുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ആയിരിക്കും പ്രധാനമായും ഇന്ന് ചര്‍ച്ച ചെയ്യുക. 
കുടിവെള്ളനിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ജലബോര്‍ഡുമായി ചര്‍ച്ച നടത്തും.
 
സ്ത്രീസുരക്ഷയ്ക്ക് ക്യാമറകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും സൌജന്യ വൈഫൈ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.
സൌജന്യ വൈഫൈയുടെ ചുമതല ആദര്‍ശ് ശാസ്ത്രിക്ക് ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക