അമ്മായിയമ്മയെ മരുമകൾ വിറകുകൊണ്ടടിച്ചു കൊന്നു !

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (17:00 IST)
വികലാംഗയായ അമ്മായി അമ്മയെ മരുമകൾ വിറകു കൊണ്ട് തലക്കടിച്ചു കൊന്നു.  ഡല്‍ഹിയിലെ മണ്ടാവലിയിലാണ് ലോകത്തെ നടുക്കിയ സംഭവം നടന്നത്. കൊലപാതകം അപകടമാക്കി തീർക്കാൻ മൃതദേഹം കത്തിച്ചെങ്കിലും കാലുകൾ മാത്രമാണ് തീപിടിച്ചത്.
 
അമ്മായി അമ്മയും മരുകളും തമ്മിലുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവ സമയത്ത് മകന്‍ സുമിത് സ്ഥലത്തുണ്ടായിരുന്നില്ല. ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മയുടെ കാലു മാത്രം കത്തിയ മൃതദേഹം കണ്ടത്. തുടർന്ന് ഭാര്യയോട് അന്വേഷിച്ചപ്പോൾ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്നാണ് സുമിത് പൊലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മരുമകള്‍  കാഞ്ചൻ കുറ്റം സമ്മതിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article