ഹണിപ്രീത് സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഗുര്‍മീതിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തതിനെത്തുടര്‍ന്നാണ് ഹണിപ്രീത് ജാമ്യം തേടിയത്. അക്രമസംഭവങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ ഹണിപ്രീതിനായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.