പഠിക്കുന്നതിനിടെ വിക്കി സംസാരിച്ചു; എട്ടുവയസുകാരനെ ടീച്ചര്‍ അടിച്ചുകൊന്നു !

ചൊവ്വ, 26 സെപ്‌റ്റംബര്‍ 2017 (15:06 IST)
പഠിക്കുന്നതിനിടെ വിക്കി സംസാരിച്ച എട്ടുവയസുകാരന്‍ ടീച്ചര്‍ അടിച്ചുകൊന്നതായി  ബന്ധുക്കള്‍‍. മര്‍ദ്ദനമേറ്റതിന് പിന്നാലെ കുട്ടി ക്ഷീണിതനാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഗുണ്ടു എന്ന ബിന്ദു റാം ആണ് ഇത്തരത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്.
 
സംഭവമായി ബന്ധപ്പെട്ട് ടീച്ചര്‍ക്കെതിരെ ബന്ധുക്കള്‍ ദുഗ്രി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിനുശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യൂവെന്നാണ് പൊലീസ് പറയുന്നത്. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
 
കുട്ടിയുടെ ക്ലാസ് ടീച്ചറായ യുവതി ബിന്ദു റാമിനെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് ബിന്ദുവിന്റെ അമ്മാവന്‍ അജയ് കുമാര്‍ ആരോപിക്കുന്നു. ശനിയാഴ്ച സ്‌കൂളില്‍ നിന്നും വന്നത് ഉറക്കെ കരഞ്ഞുകൊണ്ടായിരുന്നു. കുട്ടിയുടെ ചെവിയുടെ പിറകില്‍ നല്ല വീക്കമുണ്ടായിരുന്നെന്നും ഇവര്‍ പറയുന്നു. കാര്യം ചോദിച്ചപ്പോള്‍ ടീച്ചര്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന കാര്യം കുട്ടി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍