അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ജനവാസകേന്ദ്രങ്ങൾക്ക് നേരെ ഷെല്ലാക്രമണവും വെടിവെപ്പും

Webdunia
ഞായര്‍, 11 ജൂണ്‍ 2017 (09:23 IST)
ജമ്മുകശ്മീരില്‍ വീണ്ടും പാകിസ്ഥാന്റെ ഷെല്ലാക്രമണവും വെടിവെപ്പും. പൂഞ്ച് ജില്ലയിലെ ഇന്ത്യൻ ജനവാകേന്ദ്രങ്ങൾക്കും സൈനിക പോസ്റ്റുകൾക്കുനേരെയുമാണ് കനത്ത പാക്ക് ഷെല്ലാക്രമണവും വെടിവയ്പ്പും ഉണ്ടായത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കൃഷ്ണ ഘാട്ടി സെക്ടറില്‍ മോര്‍ട്ടര്‍ ബോംബുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു പാക് ആക്രമണം. 82 എംഎം, 120 എംഎം മോര്‍ട്ടര്‍റുകള്‍ കൈതോക്കുകള്‍ എന്നിവ ഉപയോഗിച്ചായിരുന്നു വെടിവയ്‌പ്പ് നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു.
 
കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ ആരംഭിച്ച വെടിവയ്പ്പ് പുലർച്ചെ വരെ നീണ്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാക്ക് വെടിവയ്പ്പിൽ ഈ മേഖലയിലെ സാധാരണ ജനങ്ങളെല്ലാം പരിഭ്രാന്തരാണെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം ഇതിനെതിരെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ടെന്ന് ഇന്ത്യൻസേനയും വ്യക്തമാക്കി. അതിർത്തിയിൽ കഴിഞ്ഞ ഒരുമാസമായി കനത്ത സംഘർഷമാണ് നടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 13 ഭീകരരെയാണ് സൈന്യം വധിച്ചത്.  
Next Article