കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. കാണതായവരില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. കുളച്ചിൽ സ്വദേശി തമ്പിദുരൈയുടെയും അസം സ്വദേശിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഉത്തരേന്ത്യയിൽ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായുള്ള തിരച്ചിൽ ഇപ്പോളും തുടരുകയാണ്.
പുതുവൈപ്പിനില്‍നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അകലെ ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. മത്സ്യബന്ധന ബോട്ട് പൂര്‍ണമായും തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന 14 പേരിൽ 11 പേരും രക്ഷപ്പെട്ടു. രണ്ടു ദിവസം മുൻപ് മൽസ്യബന്ധനത്തിന് പോയ കാർമൽ മാത എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കപ്പലുകൾ കടുന്നു പോകുന്ന വഴിയിൽ അല്ല ബോട്ട് ഉണ്ടായിരുന്നതെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം അപകടമുണ്ടാക്കിയ കപ്പൽ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല.