കുത്തിവയ്പ്പില്ലാതെ കോവിഡ് വാക്‌സിന്‍; സൈകോവിന് അനുമതി

ശനി, 21 ഓഗസ്റ്റ് 2021 (07:13 IST)
സൂചി കൊണ്ടുള്ള കുത്തിവയ്പ്പില്ലാത്ത കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉടന്‍ ലഭ്യമാകും. സൈഡസ് കാഡിലയുടെ സൈകോവ് ഡി വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നല്‍കി. മുതിര്‍ന്നവര്‍ക്കും 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കും സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിന്‍ കുത്തിവയ്‌പ്പെടുക്കാം. രാജ്യത്ത് ആദ്യമായിട്ടാണ് 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് കുത്തിവയ്‌പ്പെടുക്കാന്‍ ഒരു വാക്സിന് അനുമതി ലഭിക്കുന്നത്. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്സിനാണ് സൈകോവ്-ഡി. കൊറോണ വൈറസിനെതിരായ ലോകത്തിലെ ആദ്യത്തെ പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍ ആണിത്. മൂന്ന് ഡോസ് വാക്‌സിനേഷന് അനുമതി നല്‍കാനാണ് വിദഗ്ധ സമിതി നിലവില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. മൂന്ന് ഡോസ് വാക്സിനെടുക്കുന്നതിന്റെ അതേ ഫലപ്രാപ്തി മൂന്ന് മി.ഗ്രാം ഉപയോഗിച്ചുള്ള രണ്ട് ഡോസ് വാക്സിനേഷനും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍