ആറ്റിൽ വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മുങ്ങിമരിച്ചു

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (15:03 IST)
നാഗർകോവിൽ: ആറ്റിൽ വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് കനത്ത ഒഴുക്കിൽ പെട്ട് മുങ്ങിമരിച്ചു. ചെന്നൈയിൽ ഐ.ടി.കമ്പനിയിൽ ജോലി ചെയ്യുന്ന ദൽഹി സ്വദേശി ശ്യാമെന്ന 28 കാരനാണു നാഗർകോവിൽ പാർവ്വതീപുരം സ്വദേശിനിയായ ഭാര്യ സുഷമയുടെ നാട്ടിൽ എത്തിയപ്പോൾ കാളികേശത്തുള്ള ആറ്റിൽ  കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങിമരിച്ചത്.
 
ശ്യാമും ഭാര്യ സുഷമയും ചെന്നൈയിൽ ഐ.ടി.കമ്പനി ജീവനക്കാരാണ്. ദീപാവലി ആഘോഷിക്കാനായാണ് ഇരുവരും നാട്ടിൽ എത്തിയത്. സുഷമ ആറ്റിൽ വീണു വള്ളിപ്പടർപ്പുകൾക്കിടെ കുരുങ്ങിപ്പോയി. ഇവരെ രക്ഷിക്കാനാണ് ശ്യാമും ആറ്റിലേക്ക് ഇറങ്ങിയത്. എന്നാൽ കുത്തൊഴുക്കിൽ പെട്ട ശ്യാമിനെ രക്ഷിക്കാനായില്ല. നാഗർകോവിലിൽ നിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണ് ശ്യാമിന്റെ മൃതദേഹം കണ്ടെത്തിയത്.  
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article