മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ വേണ്ടി രണ്ടു യുവാക്കള്‍ വിവാഹിതരായി. മഹാദേശ്വര ഹില്ലിലാണ് ഈ അപൂര്‍വ വിവാഹം നടന്നത്. ഈ രണ്ട് യുവാക്കളും സ്വവര്‍ഗാനുരാഗികളല്ലെന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.
യുവാക്കളില്‍ ഒരാള്‍ സ്ത്രീയെ പോലെ ഒരുങ്ങിയാണ് വധുവായത്. മഴ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി വിവാഹം നടത്താന്‍ തീരുമാനിച്ച ഗ്രാമീണരാണ് ഇതിനായി രണ്ട് പുരുഷന്‍മാരെ തിരഞ്ഞെടുത്തത്. മഴ പെയ്യുന്നതിനായി കുരങ്ങുകളെ വിവാഹം കഴിപ്പിക്കുന്നതും ഈ ഗ്രാമീണര്‍ക്കിടയില്‍ സാധാരണമാണ്.