പതഞ്ജലി ഫെയ്സ് വാഷ് ഉപയോഗിച്ചില്ലെങ്കിൽ രാജ്യദ്രോഹി?

Webdunia
ശനി, 15 ഏപ്രില്‍ 2017 (09:13 IST)
രാജ്യത്ത് പല വിഭാഗങ്ങളും ഭീതിജനകമായ അന്തരീക്ഷത്തിലാണ് ജിവിക്കുന്നതെന്ന് മുന്‍ ജെഎന്‍യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. പതഞ്ജലി ഫെയ്‌സ് വാഷ് ഉപയോഗിക്കാതിരുന്നാല്‍ അവരെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോൾ ഉ‌ള്ളതെന്നും കനയ്യ കുമാര്‍ പറഞ്ഞു.
 
പാവപ്പെട്ടവരും ദളിതരും സ്ത്രീകളും ആദിവാസി വിഭാഗത്തില്‍പെട്ടവരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും ബുദ്ധിജീവികളും ഭീതിയിലാണ്. അംബേദ്കര്‍ ഭരണഘടനയിലൂടെ വിഭാവനം ചെയ്ത സ്വാതന്ത്ര്യം ഭൂരിഭാഗത്തിനും ലഭിക്കുന്നില്ല. ബാബാസാഹേബ് അംബേദ്കര്‍ ഭരണഘടന രൂപീകരിച്ചത് സമൂഹത്തിലെ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യത്തിനുവേണ്ടിയാണെന്നും കനയ്യ പറഞ്ഞു.
 
ഭരണ ഘടനയില്‍ വിഭാവനം ചെയ്തിരിക്കുന്ന സ്വാതന്ത്ര്യം സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഫീസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്താല്‍ പോലും ദേശവിരുദ്ധരാക്കുന്ന അവസ്ഥയാണ് രാജ്യത്തെന്നും കനയ്യ കുമാര്‍ പറഞ്ഞു. 
Next Article