പിണറായിയും ഉമ്മന്‍ചാണ്ടിയും എത്രയോ ഭേദം; യോഗിയെ കരിങ്കൊടി കാണിച്ച വിദ്യര്‍ഥികള്‍ കൂടുതല്‍ കുരുക്കിലേക്ക്
വിവാദങ്ങളുടെ തോഴനായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച വിദ്യാർഥികളോട് ദയ കാണിക്കാതെ കോടതി.
മുഖ്യമന്ത്രിയെ കരിങ്കെടി കാണിച്ചതും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുകയും ചെയ്‌ത് ഗൗരവകരമായ കുറ്റമാണെന്ന് നിരീക്ഷിച്ച കോടതി 14 വിദ്യാർഥികൾക്കും ജാമ്യം നിഷേധിക്കുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയക്കാനും നിര്‍ദേശിച്ചു.
ലക്നോ ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് കരിങ്കൊടി കാണിച്ചതിന് വിദ്യാര്‍ഥികളെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് ആദിത്യനാഥിനെതിരെ ലക്നോ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ കരിങ്കൊടി കാണിച്ചത്