മുസ്ലിം രാജ്യങ്ങളിലെ പൗരൻമാർക്ക് വിലക്ക്; ഇന്ത്യ ട്രംപിനെ മാതൃകയാക്കുമോ ? - ആദിത്യനാഥിന്റെ പ്രസ്‌താവനയില്‍ എല്ലാം വ്യക്തം

Webdunia
ചൊവ്വ, 31 ജനുവരി 2017 (14:37 IST)
ഏഴു മുസ്ലിം രാജ്യങ്ങളിലെ പൗരൻമാർക്ക് താത്കാലികമായി പ്രവേശനം നിഷേധിച്ച അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യയും നടപ്പാക്കണമെന്ന് ബിജെപി എംപി ​യോഗി ആദിത്യനാഥ്​. ഭീകരവാദത്തെ തടയാൻ അമേരിക്കയിലേതിന് സമാനമായ വിലക്ക് ഇന്ത്യയും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കശ്‌മീരി പണ്ഡിറ്റുകൾ തീവ്രവാദികളായി മാറുകയും മറ്റാളുകൾ പാലയനം ചെയ്യുവാൻ നിർബന്ധിതരാകുകയും ചെയ്‌തതിനു സമാനമായ സാഹചര്യമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശില്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. കശ്‌മീര്‍ നഷ്‌ടമായെങ്കിലും പടിഞ്ഞാറൻ ഉത്തർപ്രദേശിനെ മറ്റൊരു കശ്‌മീരാക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ട്രംപിന്‍റെ നീക്കത്തെ യോഗി ആദിത്യനാഥ്​ പിന്തുണച്ചത്.  
Next Article