പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദിന്റെ നില അതീവഗുരുതരം

Webdunia
ചൊവ്വ, 31 ജനുവരി 2017 (14:19 IST)
പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് ദേശീയാധ്യക്ഷനുമായ ഇ അഹമ്മദിന്റെ ആരോഗ്യനില അതീവഗുരുതരം. ചൊവ്വാഴ്ച ആരംഭിച്ച പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ ആയിരുന്നു സംഭവം.
 
കുഴഞ്ഞുവീണ ഉടന്‍ തന്നെ അദ്ദേഹത്തെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിലേക്ക് മാറ്റുമ്പോഴും അദ്ദേഹം അബോധാവസ്ഥയില്‍ തന്നെ ആയിരുന്നു.
രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുമ്പോള്‍ ആയിരുന്നു അഹമ്മദ് കുഴഞ്ഞുവീണത്.
 
കുഴഞ്ഞുവീണ ഉടന്‍ തന്നെ പാര്‍ലമെന്റിന്റെ ഡോക്‌ടര്‍ എത്തി പരിശോധിച്ചു. തുടര്‍ന്ന് സ്ട്രെക്‌ചറില്‍ ലോക്സഭ ഹാളിന് പുറത്തേക്ക് കൊണ്ടു പോകുകയും പിന്നീട് പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
Next Article