മുംബൈ സ്‌ഫോടനക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമനെ തൂക്കിലേറ്റാന്‍ 2011ലെ മുംബൈ സ്ഫോടനക്കേസ് പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയ ആരാച്ചാരെത്തി. പൂനെയിലെ യെര്‍വാഡ ജയിലില്‍ നിന്നും രണ്ടു ദിവസം മുമ്പ് തന്നെ ഈ ആരാച്ചാര്‍ യാക്കൂബ് മേമനെ പാര്‍പ്പിച്ചിരിക്കുന്ന നാഗ്‌പൂരിലെ സെന്‍ട്രല്‍ ജയിലില്‍ എത്തിയിട്ടുണ്ട്.
ജയിലില്‍ യാക്കൂബ് മേമന്റെ ശരീരപ്രകൃതിയും തൂക്കവും വരുന്ന ഡമ്മിയില്‍ ഇയാള്‍ തയ്യാറെടുപ്പും റിഹേഴ്‌സലുകളും കഴിഞ്ഞ ദിവസം നടത്തിയെന്നാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം ശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ടുള്ള യാക്കൂബ് മേമന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. ഹര്‍ജി കോടതി തള്ളിയാല്‍ ജൂലൈ 30ന് വധശിക്ഷ നടപ്പിലാക്കിയേക്കും.
ഇതിനിടയില്‍ മേമന്റെ ശിക്ഷ നടപ്പാക്കുന്നത് വലിയ രാഷ്‌ട്രീയ ചര്‍ച്ചകള്‍ക്കും വഴി വെച്ചിട്ടുണ്ട്. കരുണ കാട്ടണമെന്ന് വിവിധ കക്ഷി നേതാക്കള്‍ക്ക് പുറമേ ജഠ്‌മലാനി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരും വ്യക്‌തമാക്കിയിട്ടുണ്ട്.