ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ പേര് 'ഇലവന്' ജിന്‍ പിംഗെന്ന് വായിച്ച ദൂരദര്ശന് ന്യൂസ് റീഡറെ പിരിച്ചുവിട്ടു.ബുധനാഴ്ച്ച അര്‍ധരാത്രി വാര്‍ത്ത വായിച്ച കാഷ്വല്‍ റീഡര്ക്കാണ് അബദ്ധം പറ്റിയത്.
Xi Jinping എന്ന് ഇംഗ്ലീഷില്‍ എഴുതിയിരുന്നത് റോമന്‍ സംഖ്യാക്രത്തിലെ പതിനൊന്നാണെന്ന് തെറ്റിദ്ധരിച്ചതാണ് അവതാരികയ്ക്ക് അബദ്ധം പിണയാന്‍ കാരണം.
റീഡറിനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.സാധാരണയായി അര്‍ധരാത്രി വാര്‍ത്ത വായിക്കാന്‍ മുതിര്‍ന്ന വാര്‍ത്താ അവതാരകര്‍ ഉണ്ടാകാറില്ലെ അതിനാല്‍ കാഷ്വല്‍ റീഡര്‍മാരാണ് ഈ സമയത്തെ ബുള്ളറ്റിനുകള്‍ വായിക്കുക.