രാജ്യത്ത് ഒരു വര്‍ഷം പേവിഷബാധയേറ്റ് മരിക്കുന്നവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നത്!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 28 സെപ്‌റ്റംബര്‍ 2021 (11:33 IST)
രാജ്യത്ത് ഒരു വര്‍ഷം പേവിഷബാധയേറ്റ് മരിക്കുന്നവരുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയില്‍ ഓരോ വര്‍ഷവും 20,000ത്തിലേറെ പേര്‍ പേവിഷബാധയെന്ന ഭീകര രോഗം ബാധിച്ച് മരണപ്പെടുന്നുണ്ട്. ഇത് ലോകാരോഗ്യ സംഘടനയുടെ കണക്കാണ്. ഇതിന് വാക്‌സിന്‍ കണ്ടെത്തിയ ലൂയി പാസ്ചറിന്റെ ചരമദിനമാണ് റാബിസ് ദിനമായി ആചരിക്കുന്നത്.
 
ഇന്ന് ലോകം പേവിഷബാധ ദിനമായി ആചരിക്കുകയാണ്. ഈവര്‍ഷത്തെ ലോക പേവിഷ സന്ദേശം 'Rabies: facts,not Fear' എന്നാണ്. ഭായനകമായ പേവിഷബാധ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഉഷ്ണ രക്തമുള്ള എല്ലാ ജീവികളെയും ഈ രോഗം ബാധിക്കും. തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കിയാണ് മരണം ഉണ്ടാക്കുന്നത്. നായയുടേയോ മറ്റു ജീവികളുണ്ടാക്കുന്ന മുറിവിലൂടെയാണ് മനുഷ്യരില്‍ രോഗം പടരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article