ഇന്ന് ലോകം പേവിഷബാധ ദിനമായി ആചരിക്കുകയാണ്. ഈവര്‍ഷത്തെ ലോക പേവിഷ സന്ദേശം 'Rabies: facts,not Fear' എന്നാണ്. ഭായനകമായ പേവിഷബാധ കുത്തിവയ്പ്പിലൂടെ പ്രതിരോധിക്കാന്‍ സാധിക്കും. ഇത് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ഉഷ്ണ രക്തമുള്ള എല്ലാ ജീവികളെയും ഈ രോഗം ബാധിക്കും. തലച്ചോറിന്റെ ആവരണത്തിന് വീക്കമുണ്ടാക്കിയാണ് മരണം ഉണ്ടാക്കുന്നത്. നായയുടേയോ മറ്റു ജീവികളുണ്ടാക്കുന്ന മുറിവിലൂടെയാണ് മനുഷ്യരില്‍ രോഗം പടരുന്നത്.
ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ മരണം ഉറപ്പാണ്. തലവേദന, കടിയേറ്റ ഭാഗത്തെ അസ്വസ്ഥതകള്‍, ഉല്‍ക്കണ്ഠ, പേടി, ഉറക്കമില്ലായ്മ, വെള്ളത്തോടുള്ള പേടി, ശ്വാസതടസം എന്നിവയാണ് ലക്ഷണങ്ങള്‍.