ഇത്രയും കാലം എല്ലാം സഹിച്ചു; ഇനി നടക്കില്ല; ഇന്ത്യയെ തൊട്ടുകളിച്ചാല്‍ വലിയ വില നല്കേണ്ടി വരുമെന്ന് പാകിസ്ഥാന് ജയ്‌റ്റ്‌ലിയുടെ മുന്നറിയിപ്പ്

Webdunia
ബുധന്‍, 2 നവം‌ബര്‍ 2016 (17:38 IST)
ഇത്രയും കാലം എല്ലാം നിശ്‌ശബ്‌ദമായി സഹിച്ചെന്നും എന്നാല്‍ ഇനി അത് നടക്കില്ലെന്നും കേന്ദ്രധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി. തീവ്രവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാന്‍ നയം ഇന്ത്യയ്ക്ക് വലിയ സുരക്ഷാഭീഷണിയാണ്. ഇന്ത്യയെ തൊട്ടുകളിച്ചാല്‍ പാകിസ്ഥാന്‍ വലിയ വില നല്കേണ്ടി വരുമെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.
 
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തോട് പഴയ സമീപനമല്ല ഇന്ത്യയ്ക്ക് ഇപ്പോള്‍ ഉള്ളത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുക എന്നത് പാകിസ്ഥാന്‍ അവകാശമാക്കി മാറ്റിയെന്ന് പരിഹസിച്ചു. രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് പാകിസ്ഥാന്റെ ശ്രമമെങ്കില്‍ ഇനി അത് നടക്കില്ല. ഇങ്ങനെ തന്നെ തുടരുകയാണെങ്കില്‍ പാകിസ്ഥാന് വലിയ വില നല്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
 
പാകിസ്ഥാന്‍ നിരന്തരം മുറിവേല്പിച്ചിട്ടും നിശ്ശബ്‌ദമായി സഹിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കുവാനായി നയതന്ത്ര നീക്കങ്ങള്‍ക്ക് മുന്‍കൈയെടുത്തു. എന്നാല്‍, ആ കാലമൊക്കെ കഴിഞ്ഞു. കാര്യങ്ങള്‍ കണ്ടറിഞ്ഞു കൈകാര്യം ചെയ്യുക എന്ന നിലപാടാണ് ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിനെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.
Next Article