സ്വവർഗപ്രേമം വെളിപ്പെടുത്തി; യുവതിയെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിച്ചു

തിങ്കള്‍, 27 മെയ് 2019 (07:57 IST)
ഒഡിഷയിൽ സ്വവര്‍ഗ പ്രണയം വെളിപ്പെടുത്തിയ യുവതിയെ നാട്ടുകാര്‍ മരത്തില്‍കെട്ടിയിട്ട് മര്‍ദ്ദിച്ചു. സംസ്ഥാനത്തെ ജഗത്സിങ്പൂര്‍ ജില്ലയിലെ ചണ്ടോള്‍ എന്ന സ്ഥലത്താണ് സംഭവം. ശര്‍മിള മല്ല എന്ന് പേരുള്ള യുവതിയെയാണ് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. ഈ യുവതി കഴിഞ്ഞ ആറുമാസമായി പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ്. കഴിഞ്ഞ ദിവസം കിടപ്പറയില്‍ ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് നാട്ടുകാര്‍ രംഗത്തെത്തിയത്.
 
ശര്‍മിള ഗ്രാമത്തിന്‍റെ സദാചാരത്തെ കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് മര്‍ദിച്ചതെന്ന് അയല്‍വാസി പറഞ്ഞു. ശര്‍മിളയെ വീട്ടില്‍നിന്ന് വലിച്ചിഴച്ച് മരത്തില്‍ കെട്ടിയിടുകയും ഒരു സംഘം വടിയുപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നു. മർദ്ദനത്തോടൊപ്പം ആക്രമികള്‍ തൊഴിക്കുകയു അസഭ്യം പറയുകയും ചെയ്തു. 
യുവതിയെ അക്രമികളിൽ നിന്നും മാതാപിതാക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അവരെയും ഉപദ്രവിച്ചെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി.
 
സംഭവ സ്ഥലത്തെ ചിലർ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തില്‍നിന്ന് രക്ഷിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പെണ്‍കുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍