രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ 35കാരി ഹൃദയാഘാതം വന്ന് മരിച്ചു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 28 മാര്‍ച്ച് 2022 (12:11 IST)
രാവിലെ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ 35കാരി ഹൃദയാഘാതം വന്ന് മരിച്ചു. ബംഗളൂരു ബൊപ്പനഹള്ളിയിലാണ് സംഭവം. വിനയ വിട്ടല്‍ എന്ന യുവതിയാണ് ഇന്ന് രാവിലെ വ്യായാമത്തിനിടെ മരണപ്പെട്ടത്. യുവതി ഹൃദയാഘാതം വന്ന് വീഴുന്നത് സിസിടിവി ക്യാമറയില്‍ വ്യക്തമായി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ബൊപ്പനഹള്ളി പൊലീസ് സ്റ്റേഷനില്‍ കേസ് രജീസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. 
 
ഇവരെ ജിമ്മില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സിവി രാമന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലേക്കുള്ള യാത്രയില്‍ തന്നെ യുവതിക്ക് മരണം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article