പൂ പറിച്ചതിന് വയോധികയ്‌ക്ക് മരുമകളുടെ മർദ്ദനം

Webdunia
വെള്ളി, 1 ജൂണ്‍ 2018 (12:25 IST)
മരുമകളുടെ അനുവാദമില്ലാതെ പൂ പറിച്ചതിന് വയോധികയ്‌ക്ക് ക്രൂരമർദ്ദനം. കൊൽക്കത്തയിലെ ഗാറിയ മേഖലയിലാണ് സംഭവം. 75 വയസ്സുള്ള യശോദ പാൽ എന്ന വയോധികയെയാണ് മരുമകൾ സ്വപ്‌ന പാൽ തലമുടിയിൽ കുത്തിപ്പിടിച്ച് അതിക്രൂരമായി ഉപദ്രവിച്ചത്.
 
സംഭവം നേരിൽകണ്ട അയൽവാസിയാണ് ദൃശ്യം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. 25,000 ആളുകളാണ് ഇത് ഷെയര്‍ ചെയ്തിരിക്കുന്നത്. യശോദ പാൽ മറവി രോഗിയാണെന്നും ഇവർ നിരന്തരം മരുമകളുടെ മർദ്ദനത്തിന് ഇരയാകാറുണ്ടെന്നും പൊലീസ് അറിയിച്ചു.
 
സംഭവം മുതിർന പൊലീസ് ഉദ്യോഗസ്ഥർക്ക് റിപ്പോർട്ടുചെയ്‌തിട്ടുണ്ട്. ഈ സംഭവത്തെ തുടർന്ന് കഴിഞ്ഞ ബുധനാഴ്‌ച സ്വപ്‌നയെ പൊലീസ് അറസ്‌റ്റുചെയ്യുകയും ശേഷം ജാമ്യത്തിൽ വിടുകയും ചെയ്‌തു.

അനുബന്ധ വാര്‍ത്തകള്‍

Next Article