24 മണിക്കൂറിനിടെ 45,882 പേർക്ക് രോഗബാധ, 44,807 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 90 ലക്ഷം കടന്നു

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (09:45 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 45,882 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 90,04,366 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഏറെ ദിവസങ്ങൾക്ക് ശേഷമാണ് രോഗമുക്തരുടെ എണ്ണം പ്രതിദിന രോഗ ബാധിതരെക്കാൾ കുറയുന്നത്. 44,807 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
584 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,32,162 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 84ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 84,28,410 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 4,43,794 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,83,397 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 12,95,91,786 സാംപിളുകൾ രാജ്യത്ത് ഇതുവരെ പരിശോധിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article