പിൻപോയന്റ് സ്ട്രൈക്, പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങൾ തകർത്ത് ഇന്ത്യൻ സേന

Webdunia
വെള്ളി, 20 നവം‌ബര്‍ 2020 (09:25 IST)
ഡൽഹി: ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാൻ ശ്രമിയ്ക്കുന്ന പാക് തീവ്രവാദികൾക്ക് തിരിച്ചടി നൽകി ഇന്ത്യൻ സേന. പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന ആക്രമണം നടത്തി. പിഒകെയിലെ ടെറർ ലോഞ്ച് പാഡുകളിൽ സൈന്യം പിൻപോയന്റ് സ്ട്രൈക് നടത്തിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. തുടർച്ചയായി അതിർത്തിൽ വെടിനിർത്തൽ ലംഘിച്ച് നുഴഞ്ഞുകയറ്റക്കാർക്ക് വഴിയൊരുക്കുന്ന പാക് സൈന്യത്തിന്റെ നീക്കത്തിനാണ് ഇന്ത്യ തിരിച്ചടി നൽകിയത്.   
 
നവംബർ 13ന് വടക്കൻ കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് സൈനികരും നാല് സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യ തിരിച്ചടിയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ പ്രത്യാക്രമണത്തിൽ എട്ട് പാക് സൈനികർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ത്യൻ അതിർത്തിയിലെ ജനങ്ങളെ ലക്ഷ്യംവയ്ക്കുന്നതാണ് പാകിസ്ഥാൻ  സൈന്യത്തിന്റെ ആക്രമണം.    

അനുബന്ധ വാര്‍ത്തകള്‍

Next Article