ബാഹുബലിയ്ക്ക് ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്നതിൻറെ ആവേശത്തിലാണ് എല്ലാവരും. ചിത്രം 2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമ ഒരു തീയേറ്റർ റിലീസ് ആയിരിക്കുമെന്നും അവർ പറഞ്ഞു.