രാജ്യത്ത് കൊവിഡ് ബാധിതർ 79 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 45,149 പേർക്ക് രോഗബാധ, 59,105 രോഗമുക്തർ

Webdunia
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (10:11 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 45,149 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 79 ലക്ഷം കടന്നു. 79,09,960 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണം വർധിയ്ക്കുകയാണ്. 59,105 പേരാണ് കഴിഞ്ഞദിവസം രോഗമുക്തി നേടിയത്.  
 
480 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,19,014 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 71 ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 71,37,229 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 6,53,717 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 9,39,309 സാംപിളുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കി. 10,34,62,778 സാംപിളുകളാണ് രാജ്യത്ത് ഇതുവരെ ട്രെസ്റ്റ് ചെയ്തത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article