ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് 173 കുട്ടികള്‍ ആത്മഹത്യ ചെയ്തു

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (10:07 IST)
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ഉണ്ടായ ലോക്ക് ഡൗണ്‍ സമയത് സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വന്‍ തോതില്‍ ഉയര്‍ന്നതായി കണക്കുകള്‍ പറയുന്നു. 2020 മാര്‍ച്ച് 23 മുതല്‍ സെപ്റ്റംബര്‍ ഏഴുവരെ കേരളത്തില്‍ 173 കുട്ടികള്‍ ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്.
 
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. പത്ത് വയസിനും പതിനെട്ടു വയസിനും മദ്ധ്യേ പ്രായമുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും.
 
കഴിഞ്ഞ വര്‍ഷം ഇതേ കാലത്ത് തിരുവനന്തപുരം ജില്ലയിലായിരുന്നു ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 21 ആയിരുന്നെങ്കില്‍ ഇത്തവണ അത് 27 ആയി ഉയര്‍ന്നു. കുട്ടികളുടെ ആത്മഹത്യയില്‍ തൊട്ടു പിന്നില്‍ പാലക്കാടാണ് - 23 പേര്‍. മലപ്പുറം (17), ആലപ്പുഴ (11) ജില്ലകളിലും കുട്ടികളുടെ ആത്മഹത്യയുടെ എണ്ണം കൂടുതലാണ്.
 
കുട്ടികളുടെ ആത്മഹത്യയില്‍ ഏറ്റവും കൂടുതല്‍ തൂങ്ങിമരണമാണ് ഉണ്ടായത് - 154 . മാനസിക പ്രശ്‌നങ്ങളും കുടുംബത്തിലെ മറ്റു പ്രശ്‌നങ്ങളും നിസാര കാരണങ്ങള്‍ പോലും കുട്ടികളുടെ ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ട്. ഇതൊക്കെ തന്നെ വളരെ ഗൗരവമായി എടുക്കണമെന്നാണ് വിദഗ്ദ്ധാഭിപ്രായം. 

അനുബന്ധ വാര്‍ത്തകള്‍

Next Article