സംശയരോഗത്തിന്‍റെ പേരില്‍ ഭാര്യയെ കഴുത്തറുത്തുകൊന്നയാള്‍ അറസ്റ്റിലായി. ഇടമണ്‍ ചരുവുകാലായില്‍ വീട്ടില്‍ മാജിദ (23)ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടനുബന്ധിച്ച് മാജിദയുടെ ഭര്‍ത്താവ് ജാഫര്‍ഖാനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തുമ്പോട് സ്വദേശിയാണ് ജാഫര്‍ഖാന്‍ എന്ന് പൊലീസ് വെളിപ്പെടുത്തി.