എന്തായി പടക്ക നിരോധനം, ഡൽഹി സർക്കാരിനോട് സുപ്രീംകോടതി

അഭിറാം മനോഹർ
തിങ്കള്‍, 4 നവം‌ബര്‍ 2024 (19:11 IST)
വായുമലിനീകരണം ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ പടക്ക നിരോധനം സംബന്ധിച്ച് എന്ത് നടപടികളാണ് കൈകൊണ്ടതെന്ന് ഡല്‍ഹി സര്‍ക്കാരിനോട് ആരാഞ്ഞ് സുപ്രീംകോടതി. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങള്‍ കൂടി കഴിഞ്ഞതോടെ വായുമലിനീകരണം അതിരൂക്ഷമാണ്.
 
വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പടക്കങ്ങള്‍ക്കും പൂത്തിരികള്‍ക്കും മലിനീകരണത്തിന് കാരണമായ മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും നിരോധനമുണ്ടെങ്കിലും അതെല്ലാം തന്നെ പേപ്പറില്‍ മാത്രമായി ഒതുങ്ങുന്നു എന്നതാണ് നിലവിലെ സ്ഥിതി തെളിയിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. നിരോധനം നടപ്പിലാക്കാന്‍ ഡല്‍ഹി സര്‍ക്കാരും പോലീസും എടുത്ത നടപടികള്‍ രേഖാമൂലം ഹാജരാക്കണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article