റെയില്‍വേ വകുപ്പിനോട് പൊതുജനങ്ങള്‍ക്ക് ഇത്രയധികം എതിര്‍പ്പുണ്ടായിരുന്നോ എന്ന് ഇപ്പോളാണ് ഭോപ്പാലിലെ റെയില്‍വേ ഉദ്യോഗസ്‌ഥര്‍ക്ക് മനസിലായത്.
പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാനും പരിഹാരം നിര്‍ദ്ദേശിക്കാനും ഉതകുന്ന തരത്തില്‍ വാട്‌സ് ആപ്പ് മുതലായ സാമൂഹ്യ സൈറ്റുകളെ ബന്ധപ്പെടുത്തി ഒരു സംവിധാനം ഭോപ്പാലിലെ റെയില്‍വേ ഡിവിഷന്‍ നാലു ദിവസം മുമ്പ് ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരാതിപ്രവാഹം തുടങ്ങിയതൊടെ കാര്യമന്വേഷിച്ച ഉദ്യോഗസ്ഥര്‍ അതിലെ ചിത്രങ്ങളും ക്ലിപ്പിങുകളും കണ്ട് വാപൊളിച്ചുപോയി. സംവിധാനത്തില്‍ നിറയെ വിരുതന്മാര്‍ പോര്‍ണ്‍ ക്ലിപ്പിംഗും വൃത്തികെട്ട സന്ദേശങ്ങളും തറ തമാശകളും കൊണ്ട് നിറച്ചിരിക്കുകയാണ്.
ഭാഗ്യത്തിന് ഇവകൈകാര്യം ചെയ്യാന്‍ വനിതാ ഉദ്യോഗസ്ഥരെ നിയമിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഉദ്യോഗസ്ഥര്‍. നാലു ദിവസം കൊണ്ട് ആയിരക്കണക്കിന് പ്രതികരണം ഉണ്ടായെങ്കിലും നേരായ പരാതി പേരിനു മാത്രമായിരുന്നു. ഐ മിസ് യൂ, താങ്ക്‌യൂ പോലെയുള്ള സന്ദേശങ്ങളും കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ അയച്ച ഫോട്ടോകളും വീഡിയോകളും വൃത്തികെട്ട സന്ദേശങ്ങളും കണ്ടിട്ട് ഇങ്ങനെയൊക്കെ ചെയ്യാമോ തങ്ങളും മനുഷ്യരല്ലെ എന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.
എന്തായാലും ആദ്യ പരിപാടി കുളമായി മാറിയതോടെ റെയില്‍വേയുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് അക്കൗണ്ടിലേക്ക് എന്തയയ്‌ക്കണം എന്തയയ്‌ക്കരുത് എന്ന കാര്യത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ഹോര്‍ഡിംഗ് വെയ്‌ക്കാനാണ് റെയില്‍വേയുടെ പദ്ധതി.
ട്രയിനുമായി ബന്ധപ്പെട്ട് പരാതികള്‍, നിര്‍ദേശങ്ങള്‍, മെച്ചപ്പെടുത്തേണ്ട സൗകര്യങ്ങള്‍ എന്നിങ്ങനെ യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ തൊട്ടറിയാന്‍ ആഗസ്‌റ്റ് 5 നായിരുന്നു ഭോപ്പാല്‍ റെയില്‍ ഡിവിഷന്‍ വാട്‌സ് ആപ്പ് അക്കൗണ്ട് തുടങ്ങിയത്. നാലു ദിവസം കൊണ്ട് 3,700 പരാതികളാണ് ലഭിച്ചത്.