ആദ്യഘട്ടവോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമണം. ജംഗല്‍മഹലില്‍ അക്രമികള്‍ പോളിങ് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിക്കുന്ന ബസ് കത്തിച്ചു. കൂടാതെ സല്‍മോനിയില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു നേരെയും ആക്രമണം ഉണ്ടായി. ബംഗാളിലും അസമിലുമാണ് ആദ്യഘട്ട പോളിങ് നടക്കുന്നത്. രാവിലെ ഒന്‍പതുമണിവരെയുള്ള കണക്കുകള്‍ പ്രകാരം പശ്ചിമ ബംഗാളില്‍ 7.72 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.
അതേസമയം അസമില്‍ 8.84ശതമാനം വോട്ടും രേഖപ്പെടുത്തി. അസമിലെ നാല്‍പതു ബംഗാളിലെ 30സീറ്റുകളിലാണ് വോട്ട് നടക്കുന്നത്. പൂര്‍ബ മിഡ്‌നാപൂര്‍ ജില്ലയില്‍ നടന്ന വെടിവെപ്പില്‍ രണ്ടുപോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.