ബിജെപി ദേശീയ അധ്യക്ഷൻ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കണ്ണൂരിൽ

Webdunia
ശനി, 27 മാര്‍ച്ച് 2021 (09:53 IST)
കേരളാ നിയമസഭ തിരെഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾക്കായി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ഇന്ന് കണ്ണൂരെത്തും. തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രിക ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനെ തുടർന്ന് തള്ളീയ സംഭവത്തിൽ നദ്ദ പ്രതികരിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
 
തലശ്ശേരി മണ്ഡലത്തിൽ സ്ഥാനാർത്ഥി ആകേണ്ടിയിരുന്ന ജില്ലാ അധ്യക്ഷൻ എൻ ഹരിദാസ് ഉൾപെടെയുള്ളവർ രാവിലെ 9ന് കണ്ണൂർ വിമാനത്താവളത്തിലെത്തി നദ്ദയെ സ്വീകരിക്കും. മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കുന്ന സികെ പദ്മനാഭന് വോട്ട് ചോദിച്ച് 10 മണിയോടെ ചക്കരക്കൽ ടൗണിലാണ് നദ്ദയുടെ റോഡ് ഷോ. ഇതിന് ശേഷം നദ്ദ തൃശൂരിലേക്ക് തിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article