വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി നേരിട്ട് ബന്ധമില്ലാത്തവർ വരെ പദ്ധതിയിൽ അനാവശ്യ ഇടപെടലുകൾ നടത്തുന്നതായി സുപ്രീംകോടതി. ഈ പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്തവര്‍ വരെ പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ ഇടപെടലുകൾ നടത്തുകയാണെന്നും കോടതി ചൂണ്ടി കാണിച്ചു. പദ്ധതിയുമായി ബന്ധമുള്ള കേസുകള്‍ ഉടന്‍ തീര്‍പ്പാക്കാനും കോടതി നിര്‍ദേശിച്ചു.
പരിസ്ഥിതിയെ കുറിച്ച് സമൂഹത്തിനുള്ളതുപോലെ കോടതിക്കും ആശങ്കയുണ്ട്. എന്നാല്‍ ഈ പേര് പറഞ്ഞ് നടപടിക്രമങ്ങൾ വൈകിപ്പിച്ച് പദ്ധതിയുടെ ശേഭ കെടുത്താന്‍ ശ്രമിക്കുന്നത് ശരിയല്ല. നടപടിക ക്രമങ്ങൾ നീളുന്നതിനാൽ നിക്ഷേപകർ കൂടുതൽ വ്യവസ്ഥകൾ മുന്നോട്ട് വയ്ക്കുകയാണ്. ഇത് പദ്ധതിയ്ക്ക് ഭാരമാവുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പാരിസ്ഥിതാകാനുമതിയും തീരമേഖലാ വിജ്ഞാപനവും ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാനുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ കേരളം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ പരിഗണനയിൽ വന്നത്. ചീഫ് ജസ്റ്റീസ് എച്ച്എൽദത്തു അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ട് നിലപാട് വ്യക്തമാക്കിയത്.