കുൽഫിയല്ല, ഐസ്‌ക്രീമുമല്ല, ഇത് ക്രിയേറ്റീവ് ഇഡ്ഡലി

Webdunia
വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (21:37 IST)
ഭക്ഷണത്തിൽ പുതുമകൾ എല്ലാ ഭക്ഷണപ്രേമികളും കൊതിക്കുന്നതാണ്. പുതിയ രുചികളിലേക്കാണ് എല്ലാവരും ശ്രദ്ധവെയ്ക്കുന്നതെങ്കിൽ രൂപമാറ്റം കൊണ്ട് വൈറലായിരിക്കുകയാണ് ബെംഗളൂരുവിലെ ഒരു ഭക്ഷണശാലയിലെ ഇഡ്ഡലി.
 
ഒറ്റക്കാഴ്ചയിൽ കോൽ ഐസാണെന്ന് തോന്നും വിധത്തിൽ അവതരിപ്പിച്ചിട്ടുള്ള ഇഡ്ഡലിയാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. ഐസ്ക്രീം സ്റ്റിക്കിന് അറ്റത്ത് വച്ച ഇഡ്ഡലിക്ക് അരികിൽ ചട്‌നിയും സാമ്പാറുമുള്ള  ചിത്രമാണ് വൈറലായിരിക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്‌തമായി സ്റ്റിക് എടുത്ത് സാമ്പാറിലും ചമ്മന്തിയിലുമൊക്കെ മുക്കി തിന്നാം എന്നാണ് ഈ ഇഡ്ഡലിയുടെ പ്രത്യേകത.
 

അനുബന്ധ വാര്‍ത്തകള്‍

Next Article