പ്രശസ്ത സിനിമാ താരങ്ങളായ വിജയ്, നയൻതാര, സാമന്ത എന്നിവരുടെ വീടുകളിൽ റെയ്ഡ്. ആദായനികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. ചെന്നൈയിലെ വസതിയിലാണ് റെയ്ഡ്. നയൻതാരയുടെ കൊച്ചിയിലെ തേവരയിലെ വസതിയിലും റെയ്ഡുണ്ട്. രാവിലെ എട്ടിന് തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം പുലി നാളെ പുറത്തിറങ്ങാനിരിക്കേയാണ് റെയ്ഡ് എന്നത് ശ്രദ്ദേയമാണ്. ചിത്രത്തിൽ വിജയ് നടത്തിയ പണമിടപാടുകളിൽ വ്യക്തതയില്ലാത്തതാണ് റെയ്ഡിനു പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്. വിജയ്‌യുടെ ചെന്നൈയിലെ വസതിയിലും ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്.
ചിത്രത്തിന്റെ നിര്‍മാതാവിന്റെ വീട്ടിലും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുണ്ട്. നയന്‍താരയുടെ ചെന്നൈയിലെയും ഹൈദരാബാദിലെയും കൊച്ചിയിലെയും വസതികളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. ആകെ 25 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടത്തുന്നത്.