ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കാനാകില്ലെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ.
പാക് ഭീകരവാദവും കായിക വിനോദവും ഒരുമിച്ചു കൊണ്ടു പോകാന്‍ സാധിക്കില്ല. പാക്കിസ്ഥാനിൽ നിന്നുള്ള ഭീകരാക്രമണ ഭീഷണി അവസാനിക്കാതെ കളി പുനരാരംഭിക്കാനാകില്ലെന്നും വിജയ് ഗോയൽ പറഞ്ഞു.
അതേസമയം, അടുത്ത മാസം ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. നാലാം തിയതിയാണ് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരം.