വിഎച്ച്‌പി നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ അന്തരിച്ചു

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (09:27 IST)
മുതിര്‍ന്ന വിശ്വഹിന്ദുപരിഷത്ത് (വിഎച്ച്‌പി) നേതാവ് ആചാര്യ ഗിരിരാജ് കിഷോര്‍ (94) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി കിടപ്പിലായിരുന്നു. ഞായറാഴ്ച രാത്രി ഡല്‍ഹിയിലെ ആര്‍കെ പുരത്തുള്ള വിഎച്ച്‌പി ആസ്ഥാനത്തായിരുന്നു അന്ത്യം. 
 
ഉത്തര്‍പ്രദേശുകാരനായ ഗിരിരാജ് കിഷോര്‍ ചെറുപ്പകാലത്തുതന്നെ ആര്‍എസ്എസിലൂടെയാണ് വി‌എച്ച്‌പിയിലെത്തുന്നത്.  വിഎച്ച്‌പിയുടെ മുതിര്‍ന്ന പ്രചാരകരിലൊരാളും സീനിയര്‍ ഉപാധ്യക്ഷനുമായിരുന്നിട്ടുണ്ട്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണം ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. 
 
2003ല്‍ രാമക്ഷേത്ര വിഷയത്തില്‍ വിഎച്ച്‌പി ലഖ്‌നൗവില്‍ നടത്തിയ ശോഭായാത്രയ്ക്കിടെ ഗിരിരാജ് കിഷോറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.