വി എച്ച് പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു

ചൊവ്വ, 17 നവം‌ബര്‍ 2015 (15:51 IST)
മുതിര്‍ന്ന വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാള്‍ അന്തരിച്ചു. 89 വയസ്സ് ആയിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയവും വൃക്കയും തകരാറിലായ സിംഗാള്‍ ഞായറാഴ്ച മുതല്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഗുഡ്‌ഗാവിലെ മേദാന്ത മെഡിസിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം.
 
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ആയിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നവംബര്‍ 14 മുതല്‍ വെന്റിലേറ്ററില്‍ ആയിരുന്നു. 
 
1942 മുതല്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആയിരുന്ന അദ്ദേഹം 1984 വി എച്ച് പിയുടെ ജനറല്‍ സെക്രട്ടറിയായി.  ഹിന്ദുസ്ഥാനി ഗായകന്‍ കൂടിയായിരുന്നു സിംഗാള്‍.
 

വെബ്ദുനിയ വായിക്കുക