പ്രധാനമന്ത്രിക്ക് പല തിരക്കുകളുമുണ്ട്; മോഡിയെ ഏകാധിപതി എന്ന് വിളിച്ചത് വിളിച്ചവരുടെ സംസ്കാരം; കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നെന്നും വെങ്കയ്യ നായിഡു

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (11:35 IST)
നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതിഷേധിച്ച സി പി എമ്മിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ‘മാതൃഭൂമി ന്യൂസി’നു അനുവദിച്ച അഭിമുഖത്തിലാണ് സി പി എമ്മിനെതിരെ വെങ്കയ്യ നായിഡു കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 
 
പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസിനും അവകാശമില്ല. കമ്മ്യൂണിസവും ജനാധിപത്യവും ഒന്നിച്ചു പോകില്ല. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ് മോഡിയെ ഏകാധിപതി എന്ന് വിളിക്കുന്നത്. മോഡിയെ ഏകാധിപതി എന്ന് വിളിച്ചത് വിളിച്ചവരുടെ സംസ്കാരമാണ്. പ്രധാനമന്ത്രിക്ക് പല തിരക്കുകളുമുണ്ട്, അത് രാഷ്‌ട്രീയ ആയുധമാക്കി മാറ്റരുതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
 
കമ്മ്യൂണിസ്റ്റുകാര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കുന്നവരാണ്. സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രി അനുമതി നിഷേധിച്ചിട്ടില്ല.
ജനങ്ങളെ വിഡ്ഢികളാക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Article