ജാതിരാഷ്ട്രീയത്തിന് ഏറെ വളക്കൂറുള്ള സ്ഥലമാണ് ഉത്തർപ്രദേശ്. അടുത്തിടെയാണ് വാഹനങ്ങളിൽ ജാതിപേര് പ്രദർശിപ്പിക്കുന്ന ശീലം ഉത്തർപ്രദേശിൽ പതിവായത്. കാറിന്റെ വിൻഡ് സ്ക്രീനിലും നമ്പർ പ്ലേറ്റിലുമാണ് ജാതിപേര് അടയാളപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് കാരണമായ സാഹചര്യത്തിലാണ് സർക്കാർ നടപടി.