മോഡി റാലികള്‍ക്ക് വിലക്ക്

Webdunia
ബുധന്‍, 7 മെയ് 2014 (13:00 IST)
മോഡി റാലികള്‍ക്ക് വിലക്ക്. വാരാണസിയില്‍ നാളെ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി നയിക്കുന്ന തെരഞ്ഞെടുപ്പ് റാലികള്‍ക്ക് അനുമതിയില്ല. തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസറാണ് അനുമതി നല്‍കാത്തത്.

വാരാണസിയില്‍ രണ്ടു റാലികളും റോഡ്ഷോയിലുമാണ് നരേന്ദ്ര മോഡി പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്നത്. ബെനിയാഭാഗിലും വാരാണസിയിലുമാണ് റാലി നടത്താനിരുന്നത്.