വന്ദേ ഭാരത് രണ്ടാംഘട്ടം: 31 രാജ്യങ്ങളിൽ നിന്നുമായി 149 വിമാന സർവീസുകൾ

Webdunia
ബുധന്‍, 13 മെയ് 2020 (08:12 IST)
ശനിയാഴ്‌ച്ച തുടങ്ങുന്ന വന്ദേഭാരതിന്റെ രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നും ഇന്ത്യക്കാരെ നാട്ടിലെട്ടിക്കുമെന്ന് റിപ്പോർട്ട്.കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലേക്കായി 149 വിമാന സർവീസുകളാണുണ്ടാവുക.ഇതിൽ കേരളത്തിലേക്ക് മാത്രമായി 31 മുതൽ 43 വിമാനങ്ങൾ ഉണ്ടാകുമെന്നാണ് വ്യോമയാന മന്ത്രാലയം നൽകുന്ന സൂചന.
 
ഈമാസം 22 വരെ നീണ്ടുനിൽക്കുന്ന രണ്ടാംഘട്ടത്തിൽ ഇന്ത്യയിലും വിദേശത്തുമുള്ള ചെറുനഗരങ്ങളെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് ഫീഡർ വിമാനങ്ങളുണ്ടാകും.റഷ്യ, ജർമനി, ജപ്പാൻ, ഇറ്റലി, ഫ്രാൻസ്, നൈജീരിയ, കാനഡ, ഇൻഡൊനീഷ്യ, ഓസ്ട്രേലിയ, അയർലൻഡ്‌, യു.എ.ഇ., സൗദി അറേബ്യ, മലേഷ്യ, ഒമാൻ, ഖത്തർ, ഫിലിപ്പീൻസ്, അമേരിക്ക, യു.കെ., കസാഖ്‌സ്താൻ, കിർഗിസ്താൻ, യുക്രൈൻ, ജോർജിയ, താജികിസ്താൻ, അർമീനിയ, ബെലാറസ്, തായ്‌ലാൻഡ്,സിങ്കപ്പൂർ, കുവൈത്ത്, ബഹ്റൈൻ, നേപ്പാൾ, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളിൽ നിന്നാണ് രണ്ടാം ഘട്ടത്തിൽ വിമാനങ്ങളുണ്ടാവുക.
 
വന്ദേ ഭാരത് ദൗത്യത്തിന്റെ ആദ്യ ഘട്ടത്തിലെ അഞ്ചു ദിവസത്തിനുള്ളീൽ 31 വിമാനസർവീസുകളിലായി 6037 ഇന്ത്യക്കാരാണ് ഇതുവരെ നാട്ടിലെത്തിയത്. 64 വിമാനസർവീസുകൾ അടങ്ങുന്നതാണ് വന്ദേഭാരതിന്റെ ആദ്യ ഘട്ടം.

അനുബന്ധ വാര്‍ത്തകള്‍

Next Article