ഇന്ന് കൊച്ചിയില്‍ വിമാനത്തിലും കപ്പലിലുമായെത്തുന്നത് 550ലധികം പ്രവാസികള്‍

ജോര്‍ജി സാം

ചൊവ്വ, 12 മെയ് 2020 (16:53 IST)
ഇന്ന് 550ലധികം പ്രവാസികള്‍ കൊച്ചിയിലെത്തും. കപ്പലിലും വിമാനത്തിലുമായിട്ടാണ് എത്തുന്നത്. വിമാനത്തില്‍ 354പേരാണ് എത്തുക. കപ്പലില്‍ 200 പേരുമുണ്ട്. ഇന്ന് വൈകുന്നേരം 7 മണിയോടെ ഐഎന്‍എസ് മഗര്‍ 200ഓളം യാത്രക്കാരുമായി മാലിദ്വീപില്‍ നിന്നും കൊച്ചിതുറമുഖത്തെത്തും. 
 
നെടുമ്പാശേരിയില്‍ രണ്ടു വിമാനങ്ങളാണ് ഇന്നെത്തുന്നത്. രാത്രി 8.30ന് 177 പേരുമായി ദമാമില്‍ നിന്ന് ആദ്യവിമാനം എത്തും. രാത്രി 10.30 കഴിയുമ്പോള്‍ സിംഗപ്പൂരില്‍ നിന്നും പ്രവാസികളുമായി വിമാനം എത്തും.
 
വിദേശത്തുനിന്നെത്തുന്നവരില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ വിമാനത്താവളത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അതേസമയം എറണാകുളം ജില്ലയില്‍ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 
 
251 പേരെക്കൂടി ഇന്നലെ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 1802 ആയി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍