കേരളത്തിലേയ്ക്ക് ട്രെയിനിൽ എത്തുന്നവർക്കും പാസ് നിർബന്ധം

ചൊവ്വ, 12 മെയ് 2020 (12:21 IST)
ട്രെയിൻ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കേരളത്തിലേക്ക് മടങ്ങിയെത്തുന്നവർക്കും പാസ് നിർബന്ധമെന്ന് സംസ്ഥാന സർക്കാർ. ട്രെയിൻ യാത്രയുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി കൊവിഡ് 19 ജാഗ്രതാ പോർട്ടലിൽ അപേക്ഷ സമർപ്പിച്ച് പാസ് സ്വന്തമാക്കണം. മറ്റു മാർഗങ്ങളിലൂടെ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി ട്രെയിൻ മാർഗം വരുന്നതായി കാണിച്ച് പുതുതായി അപേക്ഷ നൽകണം.
 
പുറപ്പെടേണ്ട സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും നൽകണം. കേരളത്തിൽ ഇറങ്ങുന്ന റെയിൽവേ സ്റ്റേഷനിൽ ഈ വിശദാംശങ്ങൾ കൃത്യമായി പരിശോധിയ്ക്കും. ആരോഗ്യ പരിശോധനകൾക്ക് ശേഷം ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്തവരെ 14 ദിവസത്തെ നിർബന്ധിത ഹോം ക്വറന്റീനിലേയ്ക്ക് അയക്കും, ട്രെയിൽ വരുന്നവരെ വിടുകളിൽ എത്തിയ്ക്കാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിയ്ക്കും, ഈ ഡ്രൈറവും ക്വറന്റീനിൽ കഴിയണം എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍