ചാനലുകള്‍ നടത്തുന്നത് വേശ്യാവൃത്തി, വി കെ സിംഗിന്റെ പ്രസ്താവന വിവാദത്തില്‍

വ്യാഴം, 9 ഏപ്രില്‍ 2015 (11:46 IST)
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് പ്രമ്യുഖ ദേശീയ ഇംഗീഷ് ചാനലിനു നേരെ ഉയര്‍ത്തിയ പരാമര്‍ശം വിവാദത്തിലേക്ക്. ചാനല്‍ നടത്തുന്നത് വേശ്യാവൃത്തിക്കു തുല്യമായ നപടിയാണെന്ന് പറഞ്ഞതാണ് വിവാദത്തിലായത്. ടൈംസ് നൌ ചാനലിനു നേര്‍ക്കാണ് വി കെ സിംഗിന്റെ ട്വീറ്റര്‍ പരാമര്‍ശം ഉണ്ടായിര്‍ക്കുന്നത്. ചാനലിലെ പ്രമുഖ അവതാരകനായ അര്‍ണാബ് ഗോസ്വാമിക്കെതിരെയായിരുന്നു വി കെ സിംഗിന്റെ മുനവെച്ചുള്ള പരാമര്‍ശം ഉണ്ടായത്.

സംഘര്‍ഷ മുഖരിതമായ യെമനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലും ആവേശം കൊള്ളിക്കുന്നത് പാക്കിസ്ഥാന്‍ എംബസി സന്ദര്‍ശിക്കുന്നതാണെന്ന സിങ്ങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇക്കാര്യം ചാനലില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അര്‍ണാബിന്റെ പേരു പരാമര്‍ശിച്ച് വി കെ സിംഗ് ട്വീറ്റ് ചെയ്തത്. താന്‍ പാക്കിസ്ഥാന്‍ ദേശീയ ദിനാഘോഷത്തില്‍ പങ്കെടുത്തതു ചാനല്‍ വിവാദമാക്കിയെന്നും എന്നാല്‍, യെമനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള തന്റെ ശ്രമങ്ങള്‍ ചാനല്‍ അവഗണിച്ചെന്നും സിംഗ് ആരോപിക്കുന്നു.

ഇതിനു ശേഷമാണ് വേശ്യാവൃത്തിക്കു തുല്യമായ കാര്യങ്ങളാണു ചാനല്‍ ചെയ്യുന്നതെന്ന് കുറിച്ചുകൊണ്ട് വി കെ സിംഗ് രംഗത്തെത്തിയത്. എന്നാല്‍, വി കെ സിങ്ങിന്റെ പ്രസ്താവനയോടു പ്രതികരിക്കാന്‍ ബിജെപി തയ്യാറായിട്ടില്ല. ട്വിറ്റര്‍ അക്കൗണ്ടുകള്‍ വ്യക്തിപരമായ കാര്യമാണെന്നും അതിനോടു പ്രതികരിക്കേണ്ടത് അതുപയോഗിക്കുന്ന ആള്‍ തന്നെയാണെന്നുമാണ് ബിജെപി ദേശീയ വക്താവ് സാംബിത് പത്ര പറഞ്ഞത്.  അതേസമയം കോണ്‍ഗ്രസും ഇടതുപക്ഷവും സിംഗിന്റെ പ്രസ്താവനയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. മാദ്ധ്യമങ്ങളെ അപമാനിച്ച വി കെ സിങ്ങിനെ പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക