ഉത്തരാഖണ്ഡില്‍ വന്‍ ഹിമപാതം. സംഭവത്തില്‍ 41 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ -ചൈന അതിര്‍ത്തി മേഖലയിലെ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ ക്യാമ്പിന് സമീപമാണ് ഹിമപാതം ഉണ്ടായത്. 57 തൊഴിലാളികളാണ് കുടുങ്ങിയത്. ഇവരില്‍ 16 പേരെ രക്ഷപ്പെടുത്തി.