'ഹിന്ദി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ തകര്‍ത്തു': തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 27 ഫെബ്രുവരി 2025 (16:25 IST)
ഹിന്ദി ഉത്തരേന്ത്യയിലെ 25 പ്രാദേശിക ഭാഷകളെ തകര്‍ത്തുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. യുപി, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളെയാണ് തകര്‍ന്നത്. ഈ രണ്ടു സംസ്ഥാനങ്ങളും ഹിന്ദി ഹൃദയ ഭൂമിയല്ല. ഹിന്ദി അടിച്ചേല്‍പ്പിച്ചത് മൂലം ഇവിടത്തെ ഒരുപാട് പ്രാദേശിക ഭാഷകള്‍ തകര്‍ന്നു. ഭോജ്പുരി, മൈഥിലി, അവാധി, കാര്‍വാലി, കുമനോയി തുടങ്ങിയ നിരവധി പ്രാദേശിക ഭാഷകളാണ് തകര്‍ന്നതെന്നും ഹിന്ദി നിര്‍ബന്ധമായ അടിച്ചേല്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഇത് സംഭവിച്ചതെന്നും സ്റ്റാലിന്‍ പറഞ്ഞു.
 
അതേസമയം തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ഡിഎംകെ ഹിന്ദിയെ വിമര്‍ശിക്കുന്നതെന്ന് കേന്ദ്രം പറയുന്നു. 2026 തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഭാഷാ വിഷയത്തെ വളച്ചൊടിക്കുന്നതെന്നും ബിജെപി വിമര്‍ശിക്കുന്നു. പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം മിക്ക സംസ്ഥാനങ്ങളും സംസ്‌കൃതത്തിനാണ് മുന്‍ഗണന നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍