മരുന്ന് വാങ്ങാന്‍ ഭര്‍ത്താവിനോട് 30 രൂപ ആവശ്യപ്പെട്ട യുവതിയെ മുത്തലാഖ് ചൊല്ലി. യുപിയിലെ ഹപൂരിലാണ് സംഭവം. മരുന്ന് വാങ്ങുവാന്‍ താന്‍ ഭര്‍ത്താവിനോട് 30 രൂപ ചോദിച്ചയുടനെ തന്നെ വഴക്ക് പറഞ്ഞെന്നും തുടര്‍ന്ന് മൂന്ന് തവണ തലാഖ് ചൊല്ലുകയുമായിരുന്നുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്.