ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കേസ് പ്രതികളുമായി ഏറ്റുമുട്ടല്‍; ഗുണ്ടാ തലവനടക്കം നാല് പ്രതികളെ പോലീസ് വധിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 21 ജനുവരി 2025 (11:15 IST)
ഉത്തര്‍പ്രദേശില്‍ ക്രിമിനല്‍ കേസ് പ്രതികളുമായി ഏറ്റുമുട്ടലില്‍ ഗുണ്ടാ തലവനടക്കം നാല് ക്രിമിനല്‍ കേസ് പ്രതികളെ പോലീസ് വധിച്ചു. ഗുണ്ടാത്തലവന്‍ അര്‍ഷാദ്. കൂട്ടാളികളായ മഞ്ജിത്ത്, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അര്‍ഷാദിന്റെ തലയ്ക്ക് ഒരു ലക്ഷം രൂപ വിലയിട്ടിരുന്നു. സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സാണ് ഏറ്റുമുട്ടല്‍ നടത്തിയത്. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരന് പരിക്കേറ്റു.
 
പോലീസ് സ്റ്റേഷനില്‍ നിന്ന് കവര്‍ച്ച നടത്തിയ കേസിലെ പ്രതിയാണ് അര്‍ഷാദ്. ഇയാള്‍ക്കെതിരെ പത്തോളം കേസുകളുണ്ട്. കഴിഞ്ഞ ദിവസം രാത്രി ആക്രമികള്‍ മോഷണം നടത്താന്‍ പദ്ധതിയിട്ട വിവരം പോലീസിന് ലഭിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്ത് പോലീസെത്തി. പോലീസിനെതിരെ ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. 30 മിനിറ്റോളം ഏറ്റുമുട്ടാന്‍ തുടര്‍ന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍