പതിനാറുകാരിയെ ബലാല്‍സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിക്കൊന്നു

Webdunia
വ്യാഴം, 12 ജൂണ്‍ 2014 (11:22 IST)
ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ പതിനാറുകാരിയെ ക്രൂരമായി  ബലാല്‍സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കിക്കൊന്നു.  മരണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ പരാതി നല്‍കി.

കൂട്ടബലാല്‍സംഗങ്ങളും സ്ത്രീപീഡനവും കൂടുന്ന യുപിയില്‍ പീഡനങ്ങള്‍ വീണ്ടും തുടരുകയാണ്. അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടികാഴ്ച നടത്തുന്നുണ്ട്.