ഗസല്‍ ഗായകന്‍ ഉസ്താദ് ഗുലാം അലി മുംബൈയില്‍ നടത്താനിരുന്ന സംഗീത കച്ചേരിക്കെതിരെ ശിവസേന രംഗത്ത്. ഒക്‌ടോബര്‍ 9 ന് മുംബൈയിലെ ഷണ്‍മുഖ ഹാളിലാണ് ഗുലാം അലിയുടെ കച്ചേരി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പരിപാടി റദ്ദുചെയ്യണമെന്ന് സംഘാടകര്‍ക്ക് ശിവസേന അന്ത്യശാസനം നല്‍കിയിട്ടുണ്ട്.
പാകിസ്ഥാനുമായി യാതൊരുതരത്തിലുള്ള സാംസ്‌ക്കാരിക ബന്ധത്തിനും തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗുലാം അലിയുടെ കച്ചേരിക്കെതിരെ ശിവസേന രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ സൈനികരെ കൊന്നൊടുക്കുന്നവരുമായി യാതൊരു ബന്ധത്തിന്റേയും ആവശ്യമില്ല.
അവര്‍ നമുക്കെതിരാണ് പിന്നെന്തിന് അവരുടെ ഗായകരെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കണമെന്നും ശിവസേന ചോദിക്കുന്നു. ഇന്ത്യന്‍ സിനിമകളില്‍ പാടിയിട്ടുള്ള ഗുലാം അലി കുറച്ചുനാളുകള്‍ക്ക് മുമ്പ് വരാണസിയിലെ സങ്കട് മോചന്‍ ക്ഷേത്രത്തില്‍ കച്ചേരി നടത്തിയിരുന്നു.